
കുട്ടിക്കാനം മരിയൻ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ മാസ്ക് വിതരണം
കുട്ടിക്കാനം മരിയൻ ഇൻ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പൂർവ്വ വിദ്യർത്ഥികളും, വിദ്ധ്യാർത്ഥികളും കൈകോർത്തുകൊണ്ട് സമാഹരിച്ച പതിനായിരത്തിൽപരം മാസ്ക്കുകലിടെ വിതരണം മാർ മാത്യു അറയ്ക്കലിൻ്റെ സാന്നിധ്യത്തിൽ വൈദ്യുതി മന്ത്രി എം എം മണി മാസ്ക് മേളയുടെ വിതരണം നിർവഹിച്ചു. പ്രസ്തുത മേളയിൽ 15 പരം സ്കൂജകളിലെ പ്രതിനിധികൾ മാസ്കുകൾ ഏറ്റുവാങ്ങി. പീരുമേട് എം എൽ എ. ഇ.എസ് ബിജിമോൾ ,കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാൾ റവ.ഫാ. ബോബി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.റെജി എം ചെറിയാൻ സ്വാഗതവും, കോർഡിനേറ്റർ ഡോ. സോണി ജോൺ കൃതഞ്ജതയും പറഞ്ഞു.